യുപിയില്‍ രേഖകളില്ലാതെ പിടിയിലായ 60 വിദേശികളില്‍ 17 പേര്‍ രക്ഷപ്പെട്ടു
നാടുകടത്തുന്നതിനു മുന്നോടിയായി പാര്‍പ്പിച്ച സര്‍ജാപൂരിലെ പോലിസ് കെട്ടിടത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ രക്ഷപ്പെട്ടത്.
നോയ്ഡ: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയതിനെതുടര്‍ന്ന് പിടിയിലായ 60 വിദേശികളില്‍ 17 പേര്‍ പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. നാടുകടത്തുന്നതിനു മുന്നോടിയായി പാര്‍പ്പിച്ച സര്‍ജാപൂരിലെ പോലിസ് കെട്ടിടത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ രക്ഷപ്പെട്ടത്.
ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 60 വിദേശികളെയാണ് കഴിഞ്ഞ ദിവസം കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടും വിസയുമായി പിടികൂടിയത്. കെട്ടിടത്തിലെ കുളിമുറിയുടെ ജനല്‍ തകര്‍ത്താണ് സംഘം രക്ഷപ്പെട്ടത്. നൈജീരിയ, കെനിയ, ടാന്‍സാനിയ, സാംബിയ, ഐവറി കോസ്റ്റ്, അംഗോള തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പിടികൂടിയത്. ഇതില്‍ 28 പേര്‍ സ്ത്രീകളാണ്. അതിനിടെ, 60 വിദേശികളില്‍ യഥാര്‍ഥ യാത്രാരേഖകള്‍ ഹാജരാക്കിയ 12 പേരെ പോലിസ് മോചിപ്പിച്ചിരുന്നു.
ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 222 ബിയര്‍ കുപ്പികള്‍, മൂന്നര കിലോ ഗ്രാം കഞ്ചാവ്, ആറ് ലാപ്‌ടോപ്പുകള്‍, 114 സിംകാര്‍ഡുകള്‍ എന്നിവ പോലിസ് കണ്ടെടുത്തിരുന്നു. രക്ഷപ്പെട്ടവര്‍ക്കായി പോലിസ് തിരച്ചില്‍ തുടങ്ങി.