കശ്മീര്‍: 144 കുട്ടികള്‍ അറസ്റ്റിലായതായി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒമ്പതിനും 11നും ഇടയില്‍ പ്രായമുള്ളവരുമുണ്ട്. ജമ്മു കശ്മീരില്‍ അന്യായമായി കുട്ടികളെ തടവിലാക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്.

Update: 2019-10-02 16:20 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ 144 കുട്ടികള്‍ അറസ്റ്റിലായതായി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അറസ്റ്റിലായ കുട്ടികളുടെ എണ്ണം വ്യക്തമാക്കുന്നത്. ആഗസ്ത് അഞ്ചിന് അറസ്റ്റ് ചെയ്ത കുട്ടികളില്‍ ഭൂരിഭാഗം പേരെയും അന്ന് തന്നെ വിട്ടയച്ചു. ബാക്കിയുള്ളവര്‍ക്ക് എതിരെ ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി എടുത്തിട്ടുണ്ടെന്നും ജമ്മു കശ്മീര്‍ ഡിജിപി അവകാശപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒമ്പതിനും 11നും ഇടയില്‍ പ്രായമുള്ളവരുമുണ്ട്. എന്നാല്‍, ഒരു കുട്ടി പോലും അന്യായതടവിലില്ലെന്നാണ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജമ്മു കശ്മീരില്‍ അന്യായമായി കുട്ടികളെ തടവിലാക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്.




Tags:    

Similar News