തൃശ്ശൂരില്‍ വന്‍ സ്വര്‍ണവേട്ട; 121 കിലോ സ്വര്‍ണം പിടികൂടി

മുപ്പത് കോടി രൂപ വില മതിക്കുന്ന സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ് പിടിച്ചെടുത്തത്. സ്വര്‍ണത്തിന് പുറമേ, രണ്ട് കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും രണ്ടായിരം യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.

Update: 2019-10-17 01:30 GMT

തൃശ്ശൂര്‍: തൃശ്ശൂരിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 121 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. മുപ്പത് കോടി രൂപ വില മതിക്കുന്ന സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ് പിടിച്ചെടുത്തത്. സ്വര്‍ണത്തിന് പുറമേ, രണ്ട് കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും രണ്ടായിരം യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനിലും സ്വര്‍ണാഭരണ മൊത്ത വിതരണ ശാലകളിലും നടത്തിയ റെയ്ഡിലാണ് കണക്കില്‍പ്പെടാത്ത സ്വര്‍ണവും പണവും പിടികൂടിയത്. സംഭവത്തില്‍ 17 പേരെ അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തുന്നതായി ജൂലൈ അവസാന ആഴ്ച്ച മുതല്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കസ്റ്റംസ് പ്രവന്റീവ് ഡിവിഷന്‍ അറിയിച്ചു.




Tags:    

Similar News