പോലിസ് ബാലറ്റ് ക്രമക്കേട്:രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എല്ലാ പോസ്റ്റല്‍ ബാലറ്റ് തിരിമറി ആരോപണങ്ങളിലും സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലെ ആവശ്യം.

Update: 2019-05-20 01:07 GMT

കൊച്ചി: പോലിസ് പോസ്റ്റല്‍ വോട്ട് തിരിമറി ആരോപണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്ലാ പോസ്റ്റല്‍ ബാലറ്റ് തിരിമറി ആരോപണങ്ങളിലും സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലെ ആവശ്യം.

അതേസമയം, രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ഐജിയുടെ നേതൃത്വത്തില്‍ ഇതിനകം അന്വേഷണം നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അനുമതിയില്ലെന്നും ക്രമക്കേടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം ഹര്‍ജി നല്‍കാമെന്നുമാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പ് തുടങ്ങിയാല്‍ നടപടി അവസാനിക്കുംവരെ അതില്‍ തടസ്സം ഉണ്ടാക്കാന്‍ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Tags: