രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ രാത്രി ഒമ്പത് മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. ബാര്‍മര്‍ ജില്ലയിലെ ഭീംദ ഗ്രാമത്തില്‍ അരകിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Update: 2022-07-28 17:44 GMT

ജയ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ രാത്രി ഒമ്പത് മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. ബാര്‍മര്‍ ജില്ലയിലെ ഭീംദ ഗ്രാമത്തില്‍ അരകിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കലക്ടറും പോലിസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പ്രകാരം രണ്ട് പൈലറ്റുകളാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബൈതു മേഖലയില്‍ ഒരു യാത്രയിക്കിടെയാണ് ദാരുണ സംഭവം. വിമാനം തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രതിരോധ മന്ത്രി വ്യോമസേന മേധാവിയുമായി സംസാരിച്ചു.

Tags:    

Similar News