തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് : അഡ്വ.ബിജു കീഴടങ്ങി

കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തി ഇന്ന് രാവിലെയാണ് ബിജു കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീഴടങ്ങല്‍. കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നുവെങ്കിലും ഇന്ന് കീഴടങ്ങാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.ഇതു പ്രകാരമായിരുന്നു കീഴടങ്ങല്‍.കീഴടങ്ങിയ ബിജുവിനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഇയാളെ ചോദ്യം ചെയ്യുന്നത് വഴി സ്വര്‍ണ്ണക്കടത്ത് റാക്കറ്റിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷ

Update: 2019-05-31 06:08 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വ.ബിജു കീഴടങ്ങി. കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തി ഇന്ന് രാവിലെയാണ് ബിജുകീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നുവെങ്കിലും ഇന്ന് കീഴടങ്ങാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.ഇതു പ്രകാരമായിരുന്നു കീഴടങ്ങല്‍.അഭിഭാഷകനൊപ്പം എത്തി കീഴടങ്ങിയ ബിജുമോഹനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഇയാളെ ചോദ്യം ചെയ്യുന്നത് വഴി സ്വര്‍ണ്ണക്കടത്ത് റാക്കറ്റിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് ഡിആര്‍ ഐയുടെ പ്രതീക്ഷ. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീനയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. സ്വര്‍ണ്ണം കടത്തിയിരുന്നത് കോഴിക്കോട്് സ്വദേശി മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കോഴിക്കോടെ വീട്ടില്‍ ഡിആര്‍ ഐ പരിശോധന നടത്തിയതായാണ് വിവരം.

Tags:    

Similar News