ദേശീയ പതാകയെ അപമാനിച്ച് ബിഎംസ്; രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന് എസ്ഡിപിഐ

ഉമയനല്ലൂരില്‍ പാര്‍ട്ടി പതാക മുകളില്‍ നാട്ടിയാണ് ദേശീയ പതാകയെ അപമാനിച്ചത്.

Update: 2022-08-14 09:21 GMT

കൊല്ലം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം രാജ്യം കെങ്കേമായി ആഘോഷിക്കുന്ന വേളയില്‍ ദേശീയ പതാകയെ അപമാനിച്ച് ബിഎംസ്.ഉമയനല്ലൂരില്‍ പാര്‍ട്ടി പതാക മുകളില്‍ നാട്ടിയാണ് ദേശീയ പതാകയെ അപമാനിച്ചത്.

സംഭവത്തില്‍ ബിഎംസ് ഉമയനല്ലൂര്‍ യൂനിറ്റ് കമ്മിറ്റിക്കെതിരേ രാജ്യദ്രോഹത്തിനു കേസ് എടുക്കണമെന്ന് എസ്ഡിപിഐ ഇരവിപുരം മണ്ഡലം കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.





Tags: