അട്ടപ്പാടിയില്‍ യുവാവിനെ തൂമ്പ കൊണ്ട് അടിച്ചുകൊന്നു; സഹോദരന്‍ അറസ്റ്റില്‍

പുതൂര്‍ പട്ടണക്കല്‍ ഊരിലെ കാളിയുടെ മകന്‍ മരുതനാണ് (47) കൊല്ലപ്പെട്ടത്.

Update: 2022-07-29 19:03 GMT

അഗളി: അട്ടപ്പാടിയില്‍ യുവാവിനെ തൂമ്പ കൊണ്ട് അടിച്ചുകൊന്നു. പുതൂര്‍ പട്ടണക്കല്‍ ഊരിലെ കാളിയുടെ മകന്‍ മരുതനാണ് (47) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുതന്റെ സഹോദരന്‍ പണലിയെ പോലിസ് അറസ്റ്റ് ചെയ്തു. കരിക്ക് വിറ്റതിന്റെ തുക പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News