യുനൈറ്റഡും ആഴ്‌സണലും ചാംപ്യന്‍സ് ലീഗിനില്ല; ചെല്‍സി സ്ഥാനമുറപ്പിച്ചു
ഇന്ന് വാട്‌ഫോര്‍ഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോല്‍പ്പിച്ചതോടെയും ആഴ്‌സണല്‍ ബ്രെറ്റന്‍ മല്‍സരം സമനിലയില്‍(1-1) കുടുങ്ങിയതുമാണ് ചെല്‍സിക്ക് തുണയായത്.
ലണ്ടന്‍: ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെല്‍സി അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി. ഇന്ന് വാട്‌ഫോര്‍ഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോല്‍പ്പിച്ചതോടെയും ആഴ്‌സണല്‍ ബ്രെറ്റന്‍ മല്‍സരം സമനിലയില്‍(1-1) കുടുങ്ങിയതുമാണ് ചെല്‍സിക്ക് തുണയായത്. പ്രീമിയര്‍ ലീഗില്‍ ഒരു മല്‍സരം ബാക്കി നില്‍ക്കെയാണ് ചെല്‍സിയുടെ നേട്ടം. ചെല്‍സിക്ക് മുന്നേ ടോട്ടന്‍ഹാമാണ് ടോപ് ഫോറില്‍ കയറി ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയ മറ്റൊരു ടീം.
എന്നാല്‍, യൂറോപ്പാ ലീഗ് കിരീടം നേടിയാല്‍ ആഴ്‌സണലിന് ചാംപ്യന്‍സ് ലീഗിലേക്ക് നേരിട്ട് യോഗ്യത നേടാം. ആഴ്‌സണല്‍ യൂറോപ്പാ ലീഗില്‍ സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. അതിനിടെ, ടോപ് ഫോറില്‍ പ്രതീക്ഷയര്‍പ്പിച്ച യുനൈറ്റഡ് തോല്‍വിയോടെ താഴേക്ക് വീണു. നേരിയ പ്രതീക്ഷയുമായിറങ്ങിയ യൂനൈറ്റഡ് ഹഡേഴ്‌സ് ഫീല്‍ഡിനോട് സമനില(1-1) വഴങ്ങിയതോടെ അവരുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.