എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സയ്ക്ക് ജയം; റഫീനയ്ക്ക് ഗോള്‍

59ാം മിനിറ്റില്‍ റയലിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ സൃഷ്ടിക്കാനായില്ല.

Update: 2022-07-24 15:20 GMT


ലാസ് വീഗാസ്: സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സലോണയ്ക്ക് ജയം. ഇന്ന് അമേരിക്കയില്‍ നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ വീഴ്ത്തിയത്. ലീഡ്‌സ് യുനൈറ്റഡില്‍ നിന്ന് പുതുതായി എത്തിയ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റഫീനയാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. ആദ്യപകുതിക്ക് ശേഷം ഒബമായെങിന് പകരം പുതിയ സൈനിങ് റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയെയും ബാഴ്‌സ ഇറക്കിയിരുന്നു. ഫ്രഞ്ച് താരം കരീം ബെന്‍സിമ ഇല്ലാതെയാണ് റയല്‍ ഇന്നിറങ്ങിയത്. 59ാം മിനിറ്റില്‍ റയലിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ സൃഷ്ടിക്കാനായില്ല.




Tags:    

Similar News