റൊണാള്‍ഡോയ്ക്കും യുനൈറ്റഡ് വിടണം; താരത്തിന് പകരം ആന്റണി വരും

അയാക്‌സ് താരത്തിനായി എന്ത് വിലകൊടുക്കണം ടീം തയ്യാറാണ്.

Update: 2022-07-03 07:20 GMT

മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോ യുനൈറ്റഡ് വിടുന്നു. താരത്തിന് മികച്ച ഓഫര്‍ ലഭിക്കുകയാണെങ്കില്‍ യുനൈറ്റഡ് താരത്തെ റിലീസ് ചെയ്യും. ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ടീമിലേക്ക് ചേക്കേറാനാണ് ആഗ്രഹമെന്ന് റോണോ യുനൈറ്റഡിനെ ഔദ്ദ്യോഗികമായി അറിയിച്ചു. പുതിയ കോച്ച് ടെന്‍ ഹാഗിന് റൊണാള്‍ഡോയെ നിലനിര്‍ത്താനാണ് ആഗ്രഹം. എന്നാല്‍ യുനൈറ്റഡിന്റെ ദീര്‍ഘകാല പദ്ധതിയിലേക്ക് 37കാരനായ റോണോയെ ഉള്‍പ്പെടുത്താനും കഴിയില്ല. ഇക്കാരണത്താല്‍ പോര്‍ച്ചുഗല്‍ താരത്തെ റിലീസ് ചെയ്യാനാണ് യുനൈറ്റഡ് തീരുമാനം. റൊണാള്‍ഡോയ്ക്ക് പകരം ബ്രസീലിയന്‍ താരം ആന്റണിയെ ടീമിലെത്തിക്കാനാണ് യുനൈറ്റഡ് നീക്കം. അയാക്‌സ് താരത്തിനായി എന്ത് വിലകൊടുക്കണം ടീം തയ്യാറാണ്.




Tags:    

Similar News