മെസ്സിക്ക് ഇന്ന് പിഎസ്ജിയില്‍ മെഡിക്കല്‍; പ്രഖ്യാപനം ഈഫല്‍ ടവറില്‍

രണ്ട് ദിവസത്തിനുള്ളില്‍ പിഎസ്ജി കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Update: 2021-08-09 09:05 GMT


പാരിസ്: ബാഴ്‌സലോണ വിട്ട ഇതിഹാസ താരം അര്‍ജന്റീനയുടെ മെസ്സിക്ക് ഇന്ന് പിഎസ്ജിയില്‍ മെഡിക്കല്‍ ചെക്ക്അപ്പ്. താരം ഉടന്‍ തന്നെ പാരിസില്‍ എത്തും. രണ്ട് ദിവസത്തിനുള്ളില്‍ പിഎസ്ജി കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. മെസ്സിയുമൊത്തുള്ള പ്രഖ്യാപനം ഈഫല്‍ ടവറിലെ പ്രത്യേക ചടങ്ങില്‍ നടക്കും. കാണികള്‍ക്കും പ്രവേശനം നല്‍കുന്ന മെഗാ ഇവന്റായിട്ടാണ് മെസ്സിയെ വരവേല്‍ക്കാന്‍ ക്ലബ്ബ് ഒരുങ്ങുന്നത്. താരത്തെ വരവേല്‍ക്കാനായി പതിനായിര കണക്കിന് ആരാധകരാണ് പാരിസിലെ എയര്‍പോട്ടില്‍ കാത്തുനില്‍ക്കുന്നത്.




Tags: