നെയ്വേലി: സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാംപ്യന്മാരായ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്ത്. സര്‍വീസസിനെതിരായ യോഗ്യതാ റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയാണ് കേരളം പുറത്തായത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 63ാം മിനിറ്റിലാണ് സര്‍വീസസിന്റെ വിജയഗോള്‍ വനന്ത്. വികാസ് ഥാപ്പയാണ് ഗോള്‍ സ്കോറര്‍. അഞ്ച് മിനിറ്റിനുള്ളില്‍ കേരളത്തിന് വീണ്ടും തിരിച്ചടി നേരിട്ടു. പ്രതിരോധ താരം അലക്സ് സാജി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ കേരളം പത്ത് പേരിലേക്ക് ചുരുങ്ങി.
മൂന്ന് കളിയില്‍ ഒരു ഗോള്‍ പോലും നേടാതെയാണ് കേരളത്തിന്റെ മടക്കം. തെലങ്കാനയ്ക്കെതിരേയും പുതുച്ചേരിക്കെതിരേയും കേരളം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.
വിജയത്തോടെ സര്‍വീസസ് ഫൈനല്‍ റൗണ്ടിലെത്തി. ഗ്രൂപ്പ് ബിയില്‍ നിന്ന് ആറു പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് സര്‍വീസസിന്റെ ഫൈനല്‍ പ്രവേശം. രണ്ടാമതുള്ള തെലങ്കാനയ്ക്ക് അഞ്ച് പോയിന്റുണ്ട്. പുതുച്ചേരിക്കും കേരളത്തിനും രണ്ട് പോയിന്റ് ലഭിച്ചു.