കരീം ബെന്‍സിമ റയലിനോട് വിട പറഞ്ഞു

റൊണാള്‍ഡോ കഴിഞ്ഞാല്‍ റയലിന്റെ എക്കാലത്തെയും രണ്ടാമത്തെ ടോപ് സ്‌കോറര്‍ ആണ് ബെന്‍സിമ.

Update: 2023-06-05 05:28 GMT

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഒന്നാം നമ്പര്‍ താരം കരീം ബെന്‍സിമ ക്ലബ്ബ് വിട്ടു. ഇന്ന് ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂല്‍ നടന്ന അവസാന മല്‍സരത്തില്‍ ബെന്‍സിമ ടീമിനായി സ്‌കോര്‍ ചെയ്തു. അത്‌ലറ്റിക്കോ ബില്‍ബാവോയോട് റയല്‍ സമനില വഴങ്ങി. റയലിന്റെ സമനില ഗോള്‍ ബെന്‍സിമയുടെ വകയായിരുന്നു. 35 കാരനായ ബെന്‍സിമ റയലില്‍ തുടരുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍ ബെന്‍സിമയെ റീലിസ് ചെയ്യുകയാണെന്ന് റയല്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. റയലിലെ 14 വര്‍ഷത്തെ കരിയറാണ് ബെന്‍സിമ ഇന്ന് അവസാനിപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞാല്‍ റയലിന്റെ എക്കാലത്തെയും രണ്ടാമത്തെ ടോപ് സ്‌കോറര്‍ ആണ് ബെന്‍സിമ. ബെന്‍സിമയ്ക്കായി സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദാണ് മുന്നിലുള്ളത്.



 





Tags: