കിരീടമണിയാന്‍ യുവന്റസിന് ഇനിയും കാത്തിരിക്കണം
ഇന്ന് നടന്ന മല്‍സരത്തില്‍ 13ാം സ്ഥാനക്കാരായ സ്പാല്‍ യുവന്റസിനെ 2- 1ന് തോല്‍പ്പിച്ചതാണ് യുവന്റസിന്റെ കിരീടപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ യുവന്റസിന് കിരീടമണിയാമായിരുന്നു.
റോം: സീരി എ കിരീടം നേടാന്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന് ഇനിയും കാത്തിരിക്കണം. ഇന്ന് നടന്ന മല്‍സരത്തില്‍ 13ാം സ്ഥാനക്കാരായ സ്പാല്‍ യുവന്റസിനെ 2- 1ന് തോല്‍പ്പിച്ചതാണ് യുവന്റസിന്റെ കിരീടപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ യുവന്റസിന് കിരീടമണിയാമായിരുന്നു. എന്നാല്‍, വേണ്ടിയിരുന്ന ഒരു പോയിന്റിന് അടുത്ത മല്‍സരത്തിലെ ജയം അനിവാര്യമായി. അടുത്ത ശനിയാഴ്ച ഫിയോറന്റീനയ്ക്കെതിരെയാണ് യുവന്റസിന്റെ ബോണിഫസി(49), ഫ്ലോക്കരി(74) എന്നിവരാണ് സ്പാലിനായി വലകുലിക്കിയത്.
മോറിസ് കീനിലൂടെ 30ാം മിനിറ്റില്‍ യുവന്റസാണ് മുന്നിലെത്തിയത്. എന്നാല്‍, രണ്ട് ഗോള്‍ നേടി സ്പാല്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. മറ്റ് മല്‍സരങ്ങളില്‍ ഉഡിനീസിനെ റോമ 1- 0ന് തോല്‍പ്പിച്ചു. ലാസിയോയെ എസി മിലാന് 1- 0നും തോല്‍പ്പിച്ചു. 84 പോയിന്റാണ് യുവന്റസിനുള്ളത്. അതിനിടെ, പ്രമുഖ താരം ആന്്രേന്ദ ബര്‍സാഗ്ലി യുവന്റസില്‍നിന്ന് വിരമിച്ചു. മുന്‍ ഇറ്റാലിയന്‍ താരമായ ബര്‍സാഗ്ലി 2017ലാണ് ദേശീയ ടീമില്‍നിന്ന് വിരമിച്ചത്.