ഐഎസ്എല്‍: ആരാധകരില്‍ നിന്നും ഭാഗ്യ ചിഹ്നത്തിനായുള്ള രൂപകല്‍പനകള്‍ ക്ഷണിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രൂപകല്‍പനകള്‍ സെപ്റ്റംബര്‍ 25 വരെ സമര്‍പ്പിക്കാം തിരഞ്ഞെടുക്കുന്ന ഡിസൈന്‍ വരാനിരിക്കുന്ന സീസണിലുടനീളം ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉള്‍പ്പെടുത്തുകയും, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-20 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് അനാച്ഛാദനം ചെയ്യുകയും ചെയ്യും. മല്‍സരത്തിലെ വിജയിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഭാഗ്യ ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിന്റെ ഭാഗമാകാനുള്ള സുവര്‍ണ്ണാവസരവും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു

Update: 2019-09-17 09:10 GMT

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍)ന്റെ ആറാം സീസണിലേക്കായി ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനുകള്‍ ആരാധകരില്‍ നിന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് ക്ഷണിച്ചു.ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രൂപകല്‍പനകള്‍ സെപ്റ്റംബര്‍ 25 വരെ സമര്‍പ്പിക്കാം തിരഞ്ഞെടുക്കുന്ന ഡിസൈന്‍ വരാനിരിക്കുന്ന സീസണിലുടനീളം ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉള്‍പ്പെടുത്തുകയും, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2019-20 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് അനാച്ഛാദനം ചെയ്യുകയും ചെയ്യും. മല്‍സരത്തിലെ വിജയിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഭാഗ്യ ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിന്റെ ഭാഗമാകാനുള്ള സുവര്‍ണ്ണാവസരവും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആരാധകര്‍ക്ക് വളരെ ലളിതമായ രീതിയില്‍ ഈ മല്‍സരത്തിന്റെ ഭാഗമാകാം. കേരള ബ്ലാസ്റ്റേഴ്‌സ് ലോഗോയിലുള്ള ആനയോട് സാമ്യമുള്ള ഒരു ഭാഗ്യ ചിഹ്ന ഡിസൈന്‍ രൂപകല്‍പ്പന ചെയ്യുക. ലോഗോയിലുള്ള മഞ്ഞ, നീല എന്നീ നിറങ്ങളുടെ സംയോജനത്തിലാകണം ഭാഗ്യ ചിഹ്നവും രൂപകല്‍പ്പന ചെയ്യേണ്ടത്. സൃഷ്ടികള്‍ http://www.keralablastersfc.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ 'ഡിസൈന്‍ ദി മാസ്‌കോട്ട്' എന്ന പ്രത്യേക ടാബില്‍ ജെപിഇജി, പിഎന്‍ജി, ജിഐഎഫ് ഫോര്‍മാറ്റുകളില്‍ അപ്ലോഡ് ചെയ്യുക. അന്തിമ രൂപകല്‍പ്പന ഏഴ് അടി ഉയരത്തില്‍ അളക്കാവുന്നതായിരിക്കണം.ഈ സീസണിലെ ക്ലബ്ബിന്റെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളിലും ആരാധകരെ ഉള്‍പ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags:    

Similar News