ഡാരന്‍ കാള്‍ഡെയ്റ കേരള ബ്ലാസ്റ്റേഴ്‌സില്‍

മഹീന്ദ്ര യുനൈറ്റഡിലാണ് ഡാരന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെനിന്നും സ്പാനിഷ് ലാ ലിഗാ വലെന്‍സിയ സിഎഫിനൊപ്പം അണ്ടര്‍ 18കളിക്കാര്‍ക്കായുള്ള ഒരു വര്‍ഷത്തെ പരിശീലനത്തിലും പങ്കെടുത്തിട്ടുണ്ട് മുന്‍ ബംഗളൂരു എഫ്സി കളിക്കാരനായ ഡാരന്‍ കല്‍ക്കത്ത ജയന്റ്‌സില്‍ ചേരുന്നതിന് മുമ്പ് എയര്‍ ഇന്ത്യ എഫ്സി, മുംബൈ എഫ്സി, എടികെ, ചെന്നൈ സിറ്റി എഫ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്

Update: 2019-08-07 12:25 GMT

കൊച്ചി: മുംബൈ സ്വദേശിയായ മിഡ്ഫീല്‍ഡര്‍ ഡാരന്‍ കാല്‍ഡെയ്റ കേരള ബ്ലാസ്റ്റേഴ്സില്‍. ഐ-ലീഗ് ഫ്രാഞ്ചൈസിയായ മോഹന്‍ ബഗാന്‍ എസിയില്‍ നിന്നെത്തിയ 31 കാരനായ ഡാരന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ടണിയും. മഹീന്ദ്ര യുനൈറ്റഡിലാണ് ഡാരന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. അവിടെനിന്നും സ്പാനിഷ് ലാ ലിഗാ വലെന്‍സിയ സിഎഫിനൊപ്പം അണ്ടര്‍ 18കളിക്കാര്‍ക്കായുള്ള ഒരു വര്‍ഷത്തെ പരിശീലനത്തിലും പങ്കെടുത്തിട്ടുണ്ട് മുന്‍ ബംഗളൂരു എഫ്സി കളിക്കാരനായ ഡാരന്‍ കല്‍ക്കത്ത ജയന്റ്‌സില്‍ ചേരുന്നതിന് മുമ്പ് എയര്‍ ഇന്ത്യ എഫ്സി, മുംബൈ എഫ്സി, എടികെ, ചെന്നൈ സിറ്റി എഫ്സി എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്റെ ഫുട്‌ബോള്‍ കരിയറിലെ ഒരു പുതിയ അധ്യായം താന്‍ കുറിക്കുകയാണെന്ന് ഡാരന്‍ കാള്‍ഡെയ്റ പറഞ്ഞു.

ഈ സീസണില്‍ മഞ്ഞ ജഴ്സി ധരിക്കുന്നതില്‍ താന്‍ സന്തുഷ്ടനാണ്. ഒരു സമര്‍ഥനായ പരിശീലകനോടും പുതിയൊരു കൂട്ടം കളിക്കാരോടും ഒപ്പം വ്യക്തമായ ലക്ഷ്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന ഒരു ക്ലബിന്റെ ഭാഗമാകാനുള്ള ഏറ്റവും മികച്ച സമയമാണിത്. ആരാധകരും ക്ലബ്ബും നല്ല സീസണ്‍ അര്‍ഹിക്കുന്നു. അത് സാക്ഷാത്കരിക്കാന്‍ മികച്ച കളിയിലൂടെ തന്റെ പങ്ക് വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഡാരന്‍ കാല്‍ഡെയ്റ പറഞ്ഞു.മിഡ് ഫീല്‍ഡില്‍ ഉടനീളം കളിക്കാന്‍ കഴിയുന്ന വളരെ സ്ഥിരതയുള്ള കളിക്കാരനാണ് ഡാരന്‍ എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മുഖ്യ പരിശീലകന്‍ ഷട്ടോരി പറഞ്ഞു.ഒന്നിലധികം സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന അദ്ദേഹത്തെപ്പോലുള്ള ഒരു ഓള്‍റൗണ്ടര്‍ ടീമിലെത്തിയതില്‍ സന്തോഷമുണ്ട്. നിരവധി ഐഎസ്എല്‍, ഐ-ലീഗ് ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തീര്‍ച്ചയായും ടീമിന് ഒരു സ്വത്തായിരിക്കും. എല്ലാത്തിലുമുപരിയായി മികച്ച മനോഭാവമുള്ള ഒരു ടീം കളിക്കാരനാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും ഷട്ടോരി പറഞ്ഞു. 

Tags:    

Similar News