ഐ ലീഗ് സെക്കന്റ് ഡിവിഷന്‍ ഫുട്‌ബോള്‍: കേരള ബ്ലാസ്റ്റേഴ്സിന് ഗോള്‍രഹിത സമനില

പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സി ബി ടീമാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പൂട്ടിയത്.

Update: 2019-01-14 15:53 GMT

കൊച്ചി: ഐ ലീഗ് സെക്കന്റ് ഡിവിഷനിലെ ആദ്യ മല്‍സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന് ഗോള്‍രഹിത സമനില. പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സി ബി ടീമാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പൂട്ടിയത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം കേരളത്തിന് ഒരു പെനാല്‍റ്റി കിക്ക് ലഭിച്ചെങ്കിലും പ്രഗ്യാന്‍ ഗൊഗോയ് അവസരം പാഴാക്കി.

19ന് വൈകിട്ട് 3.30ന് നടക്കുന്ന രണ്ടാം ഹോം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഫതേഹ് ഹൈദരബാദിനെ നേരിടും. 16 ടീമുകള്‍ പങ്കെടുക്കുന്ന ലീഗില്‍ ഗ്രൂപ്പ് ബിയിലാണ് ബ്ലാസ്റ്റേഴ്സ്. ഓസോണ്‍ എഫ്.സി, സൗത്ത് യുണൈറ്റഡ് എഫ്.സി എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.




Tags:    

Similar News