ഹിഗ്വയ്ന് വരവറിയിച്ചു; ചെല്‍സിക്ക് തകര്‍പ്പന്‍ ജയം
ഹഡേഴ്സ് ഫീല്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തില്‍ രണ്ടു ഗോള്‍ നേടിയ ഹിഗ്വയ്ന് ടീമിന് 5-0ത്തിന്റെ ജയവും സമ്മാനിച്ചു
ലണ്ടന്‍: എസി മിലാനില്‍ നിന്നു ചെല്‍സിയിലെത്തിയ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തന്റെ വരവറിയിച്ചു. ഹഡേഴ്സ് ഫീല്‍ഡിനെതിരായ നിര്‍ണായക മല്‍സരത്തില്‍ രണ്ടു ഗോള്‍ നേടിയ ഹിഗ്വയ്ന് ടീമിന് 5-0ത്തിന്റെ ജയവും സമ്മാനിച്ചു. ജയത്തോടെ ചെല്‍സി ലീഗില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. ഹസാര്ഡിയും രണ്ടു ഗോള്‍ നേടി. ഡേവിഡ് ലൂയിസാണ്(86) അവസാന ഗോള്‍ നേടിയത്. 16, 69 മിനിറ്റുകളിലാണ് ഹിഗ്വയ്ന്റെ ഗോളുകള്‍. 45,66 മിനിറ്റുകളിലാണ് ഹസാര്‍ഡ് വല കുലുക്കിയത്. കഴിഞ്ഞ മല്‍സരത്തില്‍ ബേണ്‍മൗത്തിനോട് 4-0ത്തിന് തോറ്റ ചെല്‍സി വന്‍ കുതിപ്പാണ് ഈ മല്‍സരത്തില്‍ നടത്തിയത്.
അതിനിടെ ന്യൂകാസിലിനെ 1-0ത്തിന് തോല്‍പ്പിച്ച് ടോട്ടന്‍ഹാം ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണ കൊറിയന്‍ ഫോര്‍വേഡ് സണ്‍ ഹേയുങിന്റെ 83ാം മിനിറ്റിലെ ഗോളാണ് ടോട്ടന്‍ഹാമിന് ജയം നല്‍കിയത്. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും അഞ്ചാം സ്ഥാനത്തുള്ള ആഴ്സണലും ഇന്ന് ഏറ്റുമുട്ടും. സിറ്റിയുടെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം ഇരുവര്‍ക്കും നിര്‍ണായകമാണ്.