ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ഇന്ന് മൊന്റീപെല്ലിയറിനെതിരേ ഇറങ്ങും.

Update: 2022-08-13 07:13 GMT


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വന്‍ പോരാട്ടങ്ങള്‍. രണ്ടാം റൗണ്ട് മല്‍സരങ്ങളാണ് ഇന്ന് നടക്കുക. ആദ്യ മല്‍സരത്തില്‍ തോല്‍വിയേറ്റ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്  ഇന്നിറങ്ങും. ആഴ്‌സണലിന്റെ മല്‍സരം ലെസ്റ്ററിനെതിരേയാണ്. യുനൈറ്റഡ് ബ്രന്റ്‌ഫോഡിനെ നേരിടും.മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ബേണ്‍മൗത്തിനെയും ന്യൂകാസില്‍ യുനൈറ്റഡ് ബ്രിങ്ടണെയും നേരിടും. എവര്‍ട്ടണിന്റെ എതിരാളി ആസ്റ്റണ്‍ വില്ലയാണ്. വോള്‍വ്‌സ് ഫുള്‍ഹാമിനെയും നേരിടും.


ആഴ്‌സണലിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും മല്‍സരം രാത്രി 7.30നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മല്‍സരം രാത്രി 10നുമാണ്. ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ഇന്ന് മൊന്റീപെല്ലിയറിനെതിരേ ഇറങ്ങും. രാത്രി 12.30നാണ് പിഎസ്ജിയുടെ മല്‍സരം.





Tags:    

Similar News