പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ജയം; ലാലിഗയില്‍ റയലിന് സമനില

ഒബയാങ് 10ാം മിനിറ്റില്‍ നേടിയ ഗോളിന്റെ പിന്‍ബലത്തിലാണ് ആഴ്‌സണലിന് ജയം.

Update: 2019-04-16 06:35 GMT

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോര്‍ഡിനെ 1- 0ന് തോല്‍പ്പിച്ച് ആഴ്‌സണല്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. ഒബയാങ് 10ാം മിനിറ്റില്‍ നേടിയ ഗോളിന്റെ പിന്‍ബലത്തിലാണ് ആഴ്‌സണലിന് ജയം. ആഴ്‌സണലിനെ വിറപ്പിക്കുന്ന പ്രകടനമാണ് വാറ്റ്‌ഫോര്‍ഡ് പുറത്തെടുത്തത്. ഗോള്‍ പിറന്നില്ലെങ്കിലും വാറ്റ് ഫോര്‍ഡ് പ്രതിരോധ നിരയുടെ ആക്രമണത്തിന് മുന്നില്‍ ആഴ്‌സണല്‍ തകര്‍ന്നിരുന്നു.

വാറ്റ്‌ഫോര്‍ഡ് ഗോള്‍കീപ്പര്‍ ഫോസ്റ്ററിന്റെ പിഴവ് മുതലെടുത്ത് ഒബയാങ് നേടിയ ഗോളാണ് ആഴ്‌സണലിന് രക്ഷയായത്. അതിനിടെ, സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ലെഗനെസിനോട് 1-1ന് സമനിലയില്‍ പിരിഞ്ഞു. സില്‍വയിലൂടെ ലെഗനീസാണ്(45) ലീഡ് നേടിയത്. തുടര്‍ന്ന് 51ാം മിനിറ്റില്‍ കരീം ബെന്‍സിമ റയലിന് വേണ്ടി സമനില ഗോള്‍ നേടി. പുതിയ കോച്ച് സിദാന്റെ കീഴില്‍ കാര്യമായ നേട്ടം കൊയ്യാന്‍ റയലിനായിട്ടില്ല.




Tags:    

Similar News