ന്യൂ ഇയറില്‍ പുതിയ ഹെയര്‍ സ്റ്റൈലുമായി റൊണാള്‍ഡോ
ഇതിനോടകം താരത്തിന്റെ ഹെയര്‍സ്‌റ്റൈല്‍ ആരാധകര്‍ ഏറ്റെടുത്തു. ട്വിറ്ററില്‍ നിരവധി പേരാണ് ഹെയര്‍ സ്റ്റൈലിന് കമ്മന്റ് ചെയ്തിരിക്കുന്നത്.
ദുബായ്: സ്റ്റാര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ന്യൂ ഇയറില്‍ പുതിയ ലുക്കില്‍. പോണി ടൈല്‍ ഹെയര്‍ സ്‌റ്റൈലുമായാണ് യുവന്റസ് താരമായ ക്രിസ്റ്റിയുടെ പുതിയ ലുക്ക്.ദുബായില്‍ കഴിഞ്ഞ ദിവസം ഗ്ലോബ് സോക്കര്‍ അവാര്‍ഡ് വാങ്ങാനെത്തിയ ചടങ്ങിലാണ് റൊണോ പുതിയ ലുക്കില്‍ എത്തിയത്.
കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നടന്ന പരിശീലനത്തിലും താരം ഈ ലുക്കിലാണ് ഇറങ്ങിയത്. റൊണാള്‍ഡോയുടെ ഹെയര്‍ സ്‌റ്റൈലിന് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ട്. ഇതിനോടകം താരത്തിന്റെ ഹെയര്‍സ്‌റ്റൈല്‍ ആരാധകര്‍ ഏറ്റെടുത്തു. ട്വിറ്ററില്‍ നിരവധി പേരാണ് ഹെയര്‍ സ്റ്റൈലിന് കമ്മന്റ് ചെയ്തിരിക്കുന്നത്. റയല്‍ മാഡ്രിഡ് താരം ഗെരത് ബെയ്‌ലിന്റെ ഹെയര്‍സ്റ്റൈലിന് സമാനമാണ് റൊണോയുടെ പുതിയ ഹെയര്‍ സ്‌റ്റൈലും.