ബാഴ്‌സ ഇതിഹാസം സാവിക്കു കൊവിഡ്

Update: 2020-07-25 12:07 GMT

മാഡ്രിഡ്: സ്പാനിഷ് ബാഴ്‌സലോണ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് പോസ്റ്റീവാണെന്ന് താരം തന്നെയാണ് ലോകത്തെ അറിയിച്ചത്. സാവി നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ കോച്ചാണ്. കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവച്ച ഖത്തര്‍ ലീഗ് വീണ്ടും തുടങ്ങാനിരിക്കെയാണ് സാവിക്ക് രോഗം സ്ഥിരീകരിച്ചത്. ലീഗില്‍ സാവിയുടെ ടീം മൂന്നാം സ്ഥാനത്താണ്. ഈ മാസമാണ് സാവി അല്‍ സാദ് ക്ലബ്ബുമായുള്ള കരാര്‍ നീട്ടിയത്. ടീമിനെ സഹ പരിശീലകന്‍ ഡേവിഡ് പാര്‍ട്‌സ് നയിക്കുമെന്ന് സാവി അറിയിച്ചു. സ്പാനിഷ് ലീഗ് കിരീടം നഷ്ടപ്പെട്ട ബാഴ്‌സലോണയെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് സാവി അറിയിച്ചിരുന്നു. നിലവിലെ കോച്ച് സെറ്റിയനെ മാറ്റണമെന്നും സാവിയെ കോച്ചാക്കണമെന്നും മെസ്സി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. 

Barcelona legend Xavi Hernandez tests positive for coronavirus

Tags:    

Similar News