സ്പാനിഷ് ലീഗിന് തുടക്കം; ബാഴ്‌സയ്ക്ക് സമനില പൂട്ട്; റയല്‍ ഇന്നിറങ്ങും

അല്‍മേരിയയാണ് ആദ്യ മല്‍സരത്തിലെ എതിരാളികള്‍.

Update: 2022-08-14 11:42 GMT


ക്യാംപ് നൗ: വന്‍ താരനിരയുമായി പുതിയ സീസണിന് തുടക്കമിട്ട സാവിയുടെ ബാഴ്‌സലോണയ്ക്ക് ആദ്യദിനം സമനില പൂട്ട്. സ്പാനിഷ് ലീഗിലെ ആദ്യ മല്‍സരത്തില്‍ റയോ വാല്‍ക്കാനോയാണ് ബാഴ്‌സയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബാഴ്‌സ തന്നെയായിരുന്നു മുന്നില്‍ നിന്നത്. എന്നാല്‍ അവസരങ്ങള്‍ വിനിയോഗിക്കാന്‍ കറ്റാലന്‍സിന് ആയില്ല. മുന്‍ ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് അരങ്ങേറ്റ മല്‍സരത്തില്‍ തിളങ്ങാനായില്ല.


മറ്റ് മല്‍സരങ്ങളില്‍ വിയ്യാറയല്‍ റയല്‍ വലാഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. എസ്പാനിയോള്‍ സെല്‍റ്റാ വിഗോ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.


നിലവിലെ കിരീടജേതാക്കളായ റയല്‍ മാഡ്രിഡ് ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങും. അല്‍മേരിയയാണ് ആദ്യ മല്‍സരത്തിലെ എതിരാളികള്‍. ഇന്ന് അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം.




Tags: