ഐപിഎല്‍; മുംബൈക്ക് മുന്നില്‍ 172 റണ്‍സ് ലക്ഷ്യം വച്ച് രാജസ്ഥാന്‍ റോയല്‍സ്

ടോസ് നേടിയ മുംബൈ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു.

Update: 2021-04-29 12:30 GMT


ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നിര്‍ണ്ണായക മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 172 റണ്‍സിന്റെ ലക്ഷ്യം.ടോസ് നേടിയ മുംബൈ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. ജോസ് ബട്‌ലര്‍(41), ജയ്‌സ്വാള്‍ (32), സഞ്ജു സാംസണ്‍ (42), ശിവം ഡുബേ എന്നിവരുടെ ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.27 പന്തിലാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 171 റണ്‍സ് നേടിയത്. മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചാഹര്‍ രണ്ടും ബോള്‍ട്ട്, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.




Tags:    

Similar News