ഐപിഎല്‍; മുംബൈയില്‍ 55 മല്‍സരങ്ങള്‍; പുനെയും വേദിയാവും

ഔദ്ദ്യോഗിക പ്രഖ്യാപനം ബിസിസിഐ നാളെ നടത്തും.

Update: 2022-02-23 15:46 GMT


മുംബൈ; മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎല്‍ 15ാം സീസണിലെ മല്‍സരങ്ങള്‍ക്കുള്ള വേദി തീരുമാനമായി. മുംബൈയിലും പൂനെയിലുമായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാണ് മല്‍സരം. ഇവിടെ 55 മല്‍സരങ്ങള്‍ അരങ്ങേറും. പൂനെയിലെ രണ്ട് സ്‌റ്റേഡിയങ്ങളിലായി 15 മല്‍സരങ്ങളും നടക്കും. മാര്‍ച്ച് 26ന് ആരംഭിച്ച് മെയ്യ് 29നാണ് മല്‍സരങ്ങള്‍ അവസാനിക്കുക.ഇതിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം ബിസിസിഐ നാളെ നടത്തും.


Tags: