പരിക്ക്; രാഹുലും അക്‌സര്‍ പട്ടേലും ട്വന്റി-20 പരമ്പരയ്ക്കില്ല

ഋതുരാജ് ഗെയ്ക്ക് വാദ്, ദീപക് ഹൂഡ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.

Update: 2022-02-11 13:40 GMT


അഹ്‌മദാബാദ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും അക്‌സര്‍ പട്ടേലും പുറത്ത്.രണ്ടാം ഏകദിനത്തിലേറ്റ പരിക്കിനെ തുടര്‍ന്നാണ് രാഹുലിനെ ട്വന്റി സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയത്. കൊവിഡ് മുക്തനായ അക്‌സര്‍ പട്ടേല്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാത്തതിനെ തുടര്‍ന്നാണ് സ്‌ക്വാഡില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ഇരുവര്‍ക്കും പകരമായ ഋതുരാജ് ഗെയ്ക്ക് വാദ്, ദീപക് ഹൂഡ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.




Tags:    

Similar News