ആദ്യ ഏകദിനം; അയര്‍ലന്റിനെതിരേ അഫ്ഗാന് ജയം

അയര്‍ലന്റിന് വേണ്ടി സ്റ്റിര്‍ലിങ് 89 റണ്‍സ് നേടി

Update: 2019-02-28 18:39 GMT
ഡെറാഡൂണ്‍: അയര്‍ലന്റിനെതിരായ ട്വന്റി 20 പരമ്പരയ്ക്കു പിന്നാലെ ഏകദിനവും സ്വന്തമാക്കാന്‍ അഫ്ഗാനിസ്താന്‍ പടയൊരുക്കം തുടങ്ങി. അയര്‍ലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്താന് അഞ്ചുവിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്്ത അയര്‍ലന്റ് 49.2 ഓവറില്‍ 161 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങില്‍ അഫ്ഗാനിസ്താന്‍ 41.5 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അയര്‍ലന്റിന് വേണ്ടി സ്റ്റിര്‍ലിങ് 89 റണ്‍സ് നേടി. ജോര്‍ജ്ജ് ഡോക്രെല്‍(37) മാത്രമാണ് പിന്നീടെത്തിയ ബാറ്റ്‌സ്മാന്‍മാരില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. അഫ്ഗാനു വേണ്ടി ദൗലത് സദ്രാനും മുജീബ് റഹ്മാനും മൂന്നുവിക്കറ്റ് വീതം നേടി. 10 ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്താണ് മുജീബ് മൂന്നുവിക്കറ്റ് വീഴ്ത്തിയത്. ഗുല്‍ബാദിന്‍ നൈബ് രണ്ടു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാന് ചെറിയ സ്‌കോര്‍ പിന്തുടരാനും അല്‍പ്പം ബുദ്ധിമുട്ടി. ഗുല്‍ബാദിന്‍ നൈബാണ്(46) അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. മുഹമ്മദ് ഷെഹസാദ് 43ഉം ഹസ്രത്തുല്ല സസായി 25 ഉം റഹ്മത്ത് ഷാ 22 റണ്‍സും നേടി. നൈബാണ് കളിയിലെ താരം. അയര്‍ലന്റിനു വേണ്ടി റാങ്കിന്‍ രണ്ടു വിക്കറ്റ് നേടി. അഫ്ഗാനിസ്താനിലെ ആഭ്യന്തര സംഘര്‍ഷം കാരണം അവിടെ വച്ച് ഐസിസി മല്‍സരങ്ങള്‍ നടത്താറില്ല. പകരം ഇന്ത്യയാണ് അവരുടെ ഹോം ഗ്രൗണ്ട്.




Tags:    

Similar News