കുവൈത്തില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി

നിലവില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 35 വയസ്സായിരുന്നു.

Update: 2019-12-09 17:14 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യമന്ത്രാലയത്തില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സായി ഉയര്‍ത്തി. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പുതിയ നിയമം ബാധകമാക്കിയിട്ടുണ്ട്.

നിലവില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 35 വയസ്സായിരുന്നു. ഇതിനു പുറമേ കുവൈത്തിലെ കോളജുകളില്‍ നിന്നും നഴ്‌സിംഗ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള ബിരുദധാരികളായ അപേക്ഷകരെ തൊഴില്‍ പരിചയ നിബന്ധനയില്‍ നിന്നും ഒഴിവാക്കി കൊണ്ട് നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ട്. മലയാളികള്‍ അടക്കമുള്ള നഴ്‌സിംഗ് ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ പ്രയോജന കരമായിരിക്കും മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.




Tags: