പി മോഹനന്റെ പ്രസ്താവന: സിപിഎം മാപ്പ് പറയണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

സിപിഎം നേതാക്കള്‍ നിരന്തരമായി നടത്തിവരുന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. യഥാര്‍ത്ഥപ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രസ്താവനകളെന്ന് യോഗം കുറ്റപ്പെടുത്തി.

Update: 2019-11-21 10:14 GMT

സലാല(ഒമാന്‍): മാവോവാദികളെ വളര്‍ത്തുന്നത് ഇസ്‌ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന പിന്‍വലിച്ചു മുസ്‌ലിം സമുദായത്തോട് മാപ്പു പറയാന്‍ സിപിഎം തയ്യാറാകണമെന്ന് സോഷ്യല്‍ ഫോറം സലാല സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം നേതാക്കള്‍ നിരന്തരമായി നടത്തിവരുന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. ഭരണ പരാജയം മറച്ചു വയ്ക്കാനും, യഥാര്‍ത്ഥപ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രസ്താവനകളെന്ന് യോഗം കുറ്റപ്പെടുത്തി.

സോഷ്യല്‍ ഫോറം പ്രസിഡന്റ് മുഹമ്മദ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് ചേലക്കര പ്രമേയം വതരിപ്പിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് എ കെ, സെക്രട്ടറിമാരായ നിസ്സായി ഈരാറ്റുപേട്ട, അനീഷ് ആയൂര്‍, ട്രഷറര്‍ നാസര്‍, ജാഫര്‍, റസാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: