യുഎഇ പൊതുമാപ്പ് ഒരുലക്ഷം പേര്‍ ഉപയോഗപ്പെടുത്തി

കഴിഞ്ഞ മാസം 31 വരെയായിരുന്നു പൊതുമാപ്പ് അനുവദിച്ചിരുന്നത്. പൊതുമാപ്പ് ലഭിച്ചവരില്‍ 18,530 പേര്‍ക്ക് കാലാവധി തീര്‍ന്ന വിസ പുതുക്കി നല്‍കുകയും 6,288 പേര്‍ക്ക് പുതിയ വിസ ഇഷ്യു ചെയ്യുകയും ചെയ്തു.

Update: 2019-01-16 16:39 GMT

ദുബായ്: നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് വേണ്ടി യുഎഇ പ്രഖ്യാപിച്ച മാപ്പ് 1,05000 പേര്‍ ഉപയോഗപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 31 വരെയായിരുന്നു പൊതുമാപ്പ് അനുവദിച്ചിരുന്നത്. പൊതുമാപ്പ് ലഭിച്ചവരില്‍ 18,530 പേര്‍ക്ക് കാലാവധി തീര്‍ന്ന വിസ പുതുക്കി നല്‍കുകയും 6,288 പേര്‍ക്ക് പുതിയ വിസ ഇഷ്യു ചെയ്യുകയും ചെയ്തു. 35,549 പേര്‍ക്ക് 6 മാസത്തെ താല്‍ക്കാലിക വിസ നല്‍കുകയും 30,387 പേരെ പിഴ ഈടാക്കാതെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുകയം ചെയ്തു. സ്വന്തം നാട്ടില്‍ അഭ്യന്തരയുദ്ധം നടക്കുന്ന രാജ്യക്കാരായ 1212 പേര്‍ക്ക് ഒരു വര്‍ഷം കൂടി രാജ്യത്ത് കഴിയാന്‍ അനുവദിക്കുകയും ചെയ്തു. പൊതുമാപ്പ് ഉപയോഗിക്കാതെ വീണ്ടും രാജ്യത്ത് കഴിയുന്ന അനധികൃത താമസക്കാരെ പിടികൂടാനായി വ്യാപകമായ പരിശോധന നടത്തുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍മറി മുന്നറിയിപ്പ് നല്‍കി.


Tags:    

Similar News