സോഷ്യല്‍ ഫോറം ഒമാന്‍ ഇന്റിപെന്റന്‍സ് മീറ്റ് സംഘടിപ്പിച്ചു

സോഷ്യല്‍ ഫോറം ഒമാന്‍ പ്രസിഡന്റ് നദീര്‍ മാഹി അധ്യക്ഷത വഹിച്ച പരിപാടിയില്‍ തന്‍വീര്‍ തലശ്ശേരി വിഷയാവതരണം നടത്തി.

Update: 2022-08-20 18:33 GMT

മസ്‌കറ്റ്: 'സ്വാതന്ത്ര്യം ഔദാര്യമല്ല, നമ്മുടെ അവകാശം' എന്ന പ്രമേയത്തില്‍ ആഗസ്ത് 19ന് സോഷ്യല്‍ ഫോറം ഒമാന്‍ ഗോള്‍ഡന്‍ തുലിപ്പ് ഹെഡിങ്ടണ്‍ ഹോട്ടല്‍, റൂവിയില്‍ വച്ചു ഇന്റിപെന്റന്‍സ് മീറ്റ് സംഘടിപ്പിച്ചു.

സോഷ്യല്‍ ഫോറം ഒമാന്‍ പ്രസിഡന്റ് നദീര്‍ മാഹി അധ്യക്ഷത വഹിച്ച പരിപാടിയില്‍ തന്‍വീര്‍ തലശ്ശേരി വിഷയാവതരണം നടത്തി. ഒമാനിലെ പ്രവാസികള്‍ക്കിടയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന നിരവധി പൗര പ്രമുഖരും രാഷ്ട്രീയ നിരീക്ഷകരും പങ്കെടുത്തു സംസാരിച്ചു.

പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സോഷ്യല്‍ ഫോറം ഒമാന്‍ സെക്രട്ടറി തഫ്‌സീര്‍ വടകര നന്ദി രേഖപ്പെടുത്തി.

Tags: