വധ ശിക്ഷക്കു വിധേയമാക്കുന്ന വിദേശികളുടെ മൃതദേഹം ആവശ്യപ്പെട്ടാല്‍ സ്വദേശങ്ങളിലേക്ക് അയക്കാമെന്ന് സൗദി

മൃതദേഹം അയക്കുന്നതിനുള്ള ചിലവ് എംബസി വഹിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Update: 2020-07-25 13:56 GMT

ദമ്മാം: വധ ശിക്ഷക്കു വിധേയമാക്കുന്ന വിദേശികളുടെ മൃതദേഹം അതാത് രാജ്യക്കാരുടെ എംബസികള്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ രാജ്യങ്ങളിലേക്ക് അയക്കാവുന്നതാണന്ന് സൗദി മന്ത്രിസഭ വ്യക്തമാക്കി. എന്നാല്‍ മൃതദേഹം അയക്കുന്നതിനുള്ള ചിലവ് എംബസി വഹിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

വധശിക്ഷ, ചാട്ടവാറടി, അംഗച്ഛേദനം, എറിഞ്ഞു കൊല്ലല്‍ തുടങ്ങിയ വിവിധ ശിക്ഷകള്‍ക്ക് പ്രതികളെ വിധേയമാക്കുന്നതിനു മുമ്പ് പ്രത്യേക ഡോക്ടര്‍ പരിശോധിച്ച് ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ചുള്ള നിയമ ഭേദഗതി അംഗീകരിച്ചു കൊണ്ട് മന്ത്രി സഭ വ്യക്തമാക്കി.


Tags:    

Similar News