ജാമിഅ മില്ലിയയിലെ പോലിസ് നടപടി പ്രതിഷേധാര്‍ഹം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2019-12-16 05:38 GMT

റിയാദ്: ജാമിഅ മില്ലിയയില്‍ നടന്ന പോലിസ് ഭീകരതയ്‌ക്കെതിരേ രാജ്യത്തെ ജനാധിപത്യസമൂഹം രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യസമരങ്ങളെ ഭരണകൂടത്തിന്റെ മുഷ്‌കുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് വിലപ്പോവില്ലന്ന് യോഗം മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ ഫോറം ബ്ലോക്ക് പ്രസിഡന്റ് ഷിഹാബ് കീച്ചേരി, മുസ്തഫാ ഖാസിമി, കുഞ്ഞിക്കോയ താനൂര്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News