പൗരത്വപ്രക്ഷോഭത്തില്‍ പിണറായിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം നേതാക്കള്‍ തിരുത്തണമെന്ന് യുഎഇ മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി

സംഘപരിവാര്‍ വിരുദ്ധ സമരത്തിലും കേരള മുഖ്യമന്ത്രി സ്വീകരിക്കുന്ന ഇരട്ടമുഖം എത്രമാത്രം അപകടകരമാണെന്ന് ഇനിയെങ്കിലും കേരളം മനസ്സിലാക്കണം.

Update: 2020-02-09 13:53 GMT

ദുബയ്: പൗരത്വപ്രക്ഷോഭങ്ങളുടെ പേരില്‍ പിണറായി വിജയന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത കേരളത്തിലെ മുസ്‌ലിം നേതാക്കള്‍ അത് തിരുത്താന്‍ തയ്യാറാവണമെന്ന് യുഎഇ മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് പുന്നയ്ക്കന്‍ മുഹമ്മദലി. കേരളത്തിലെ ആയിരക്കണക്കിന് മഹല്ല് ജമാഅത്ത് കമ്മിറ്റി നിയന്ത്രിക്കുന്നത് സുന്നികളാണ്. അതുകൊണ്ട് മഹല്ല് കമ്മിറ്റിയുടെ പേരില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ പിന്നില്‍ എസ്ഡിപിഐ ആണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ എതിര്‍ക്കേണ്ടത് സുന്നി നേതാക്കളായിരുന്നു.

അത് കാണാത്തതില്‍ ദു:ഖമുണ്ട്. രക്ഷാകര്‍ത്താവാണെന്ന് മേനിനടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തനിനിറം മനസ്സിലാക്കാന്‍ വൈകിയാണെങ്കിലും സമുദായത്തിന് സാധിച്ചു. പൗരത്വ പ്രക്ഷോഭത്തെ തീവ്രവാദമുദ്രചാര്‍ത്തി തകര്‍ക്കാന്‍ പാര്‍ലമെന്റില്‍ അവസരമൊരുക്കിയ ഇന്ത്യയിലെ ആദ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിയെന്ന ഖ്യാതിയാണ് ഇനി പിണറായിക്ക് ചേരുക. സംഘപരിവാര്‍ വിരുദ്ധ സമരത്തിലും കേരള മുഖ്യമന്ത്രി സ്വീകരിക്കുന്ന ഇരട്ടമുഖം എത്രമാത്രം അപകടകരമാണെന്ന് ഇനിയെങ്കിലും കേരളം മനസ്സിലാക്കണം. യുഎപിഎ വിഷയത്തിലും ഇതേ കള്ളത്തരമാണ് മുഖ്യമന്തി സ്വീകരിച്ചതെന്നും പുന്നയ്ക്കന്‍ മുഹമ്മദലി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News