സഹോദരിയെ വിവാഹം മോചനം നടത്തിയ പാകിസ്താനിയെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

യാതോരു കാരണവുമില്ലാതെ വിവഹ മോചനം നടത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ സഹോദരിക്കുണ്ടായ നാണക്കേടും അപമാനവുമാണ് കൊലപാതകത്തിന് കാരണമാക്കിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

Update: 2019-03-05 15:02 GMT

അജ്മാന്‍: സഹോദരിയെ വിവാഹ മോചനം നടത്തിയ 43 കാരനായ പാകിസ്താനിയെ കുത്തിക്കൊന്ന പ്രതിയെ ദുബയ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞ ഉടനെ തന്നെ സ്ഥലത്ത് എത്തിയ പോലീസ് കുത്തേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണ മൊഴിയാണ് പ്രതിയെ പെട്ടെന്ന് തിരിച്ചറിയാനും പിടികൂടാനും കഴിഞ്ഞത്. യാതോരു കാരണവുമില്ലാതെ വിവഹ മോചനം നടത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ സഹോദരിക്കുണ്ടായ നാണക്കേടും അപമാനവുമാണ് കൊലപാതകത്തിന് കാരണമാക്കിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൃത്യം നിര്‍വ്വഹിക്കാനായി ഒരാഴ്ച മുമ്പാണ് പ്രതി സന്ദര്‍ശക വിസയില്‍ ദുബയിലെത്തിയിരുന്നത്.




Tags:    

Similar News