സൗദിയില്‍ മണ്ണഞ്ചേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

മച്ചുങ്കല്‍ വീട്ടില്‍ പരേതരായ മുഹമ്മദ് കുഞ്ഞ് അമ്മീന്‍ബി ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്മാന്‍ (62) ആണ് സൗദി നഗരമായ ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചത്.

Update: 2021-01-13 04:10 GMT

ഹഫര്‍ അല്‍ ബാത്തിന്‍: ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു. മച്ചുങ്കല്‍ വീട്ടില്‍ പരേതരായ മുഹമ്മദ് കുഞ്ഞ് അമ്മീന്‍ബി ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്മാന്‍ (62) ആണ് സൗദി നഗരമായ ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചത്.

ഹഫറില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ സമൂദ എന്ന സ്ഥലത്ത് ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 ദിവസം മുമ്പാണ് നാട്ടില്‍നിന്നു അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. ഹഫര്‍ അല്‍ ബാത്തിന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കബറടക്കം നടത്തുന്നതിനാവശ്യമായ നിയമസഹായം നല്‍കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം അറിയിച്ചു. ഭാര്യ: ആബിദ ബീവി, മക്കള്‍: അന്‍സില, സഫിയത്ത്, സുമയ്യ, മുഹമ്മദ് അജ്മല്‍.

Tags: