മലയാളി വിദ്യാര്‍ഥി ദുബയില്‍ കാറപകടത്തില്‍ മരിച്ചു

അമേരിക്കയിലെ ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശരത് കുമാര്‍ നമ്പ്യാര്‍(22) ആണ് മരിച്ചത്.

Update: 2019-12-25 12:31 GMT

ദുബയ്: മലയാളി വിദ്യാര്‍ഥി ദുബയില്‍ കാറപകടത്തില്‍ മരിച്ചു. അമേരിക്കയിലെ ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശരത് കുമാര്‍ നമ്പ്യാര്‍(22) ആണ് മരിച്ചത്. തിരുവനന്തപുരം കുറവന്‍കോണത്ത് സായി പ്രസാദത്തില്‍ ആനന്ദ് കുമാറിന്റേയും(നന്ദു) രാജശ്രീ പ്രസാദിന്റേയും മകനാണ് ശരത് കുമാര്‍ നമ്പ്യാര്‍(കണ്ണന്‍). അവധിയായതിനാല്‍ അമേരിക്കയില്‍ നിന്ന് ദുബയില്‍ ജോലി ചെയ്യുന്ന അമ്മയുടെ അടുത്ത് എത്തിയതാണ് ശരത്. അമ്മയോടൊപ്പം തിരുവനന്തപുരത്തേക്ക് ഒരുമിച്ച് വരാനായിരുന്നു ദുബയില്‍ എത്തിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ദുബായില്‍ ഐടി കമ്പനിയില്‍ ജീവനക്കാരിയാണ് അമ്മ. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


Tags: