കുവൈത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

പത്തനംതിട്ട പ്രാക്കാനം പുളിക്കല്‍തറയില്‍ സണ്ണിയുടെ മകന്‍ സിജോ സണ്ണിയാണ് മരിച്ചത്. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. ഈജിപ്ഷ്യന്‍ സ്വദേശിയായ ഡെലിവറി ബോയ് സഞ്ചരിച്ച ബൈക്ക് സിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Update: 2019-01-23 07:43 GMT

കുവൈത്ത്: വാഹനാപകടത്തില്‍ പരിക്കേറ്റ് രണ്ടാഴ്ചയോളമായി ചികില്‍സയിലായിരുന്ന 32 കാരനായ മലയാളി യുവാവ് മരണത്തിന് കീഴടങ്ങി. പത്തനംതിട്ട പ്രാക്കാനം പുളിക്കല്‍തറയില്‍ സണ്ണിയുടെ മകന്‍ സിജോ സണ്ണിയാണ് മരിച്ചത്. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. ഈജിപ്ഷ്യന്‍ സ്വദേശിയായ ഡെലിവറി ബോയ് സഞ്ചരിച്ച ബൈക്ക് സിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ സിജോയുടെ കാലില്‍ അതിവേഗതയില്‍ വന്ന ഒരു കാര്‍ കയറിയിറങ്ങുകയും ചെയ്തു. അതുവഴി വന്ന ആംബുലന്‍സ് ടീം സിജോയെ മുബാറക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുവര്‍ഷം മുമ്പാണ് സിജോ ജോലി തേടി കുവൈറ്റിലെത്തിയത്. അമരി ഹോസ്പിറ്റലിലെ ആംബുലന്‍സ് സ്റ്റാഫായിരുന്നു. സാല്‍മിയയില്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഹോസ്റ്റലിലായിരുന്നു താമസം. തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി ലിനുവാണ് ഭാര്യ.

Tags:    

Similar News