സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കി

സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷ-വനിതാ ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാണ്. ഓരോരുത്തരുടേയും പ്രഫഷന്‍ വ്യക്തമാക്കുന്ന നിലക്ക് യൂനിഫോ ഏര്‍പ്പെടുത്താം.

Update: 2020-09-10 14:11 GMT

ദമ്മാം: സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കി സൗദി സാമൂഹിക മാനവ വിഭവ വികസന മന്ത്രി ഉത്തരവിറക്കി. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷ-വനിതാ ജീവനക്കാര്‍ക്ക് യൂനിഫോം നിര്‍ബന്ധമാണ്. ഓരോരുത്തരുടേയും പ്രഫഷന്‍ വ്യക്തമാക്കുന്ന നിലക്ക് യൂനിഫോ ഏര്‍പ്പെടുത്താം. കൂടാതെ ഓരോരുത്തരുടേയും ജോലിയുടെ പ്രത്യേകത, സ്ഥലം എന്നിവക്കനുസൃതമായി യൂനിഫോം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് നിയമത്തിലെ 38 വകുപ്പില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം ഏര്‍പ്പെടുത്തിയത്.

യൂനിഫോം ധരിക്കാത്ത ജീവനക്കാരുടെ പേരില്‍ നിയമ ലംഘനത്തിന്റെ പേരില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാം. ഇക്കാര്യം സ്ഥപനത്തില്‍ പരസ്യപ്പെടുത്തണം. ഉത്തരവ് നടപ്പിലാക്കാത്ത സ്ഥാപനങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദി തൊഴില്‍ മേഖല മെച്ചപ്പെടുത്തുന്നതോടപ്പം തൊഴിലാളികളുടേയും തൊഴിലുടമയുടേയും അവകാശങ്ങള്‍ സംരക്ഷിക്കുക കൂടിയാണ് പുതിയ പരരിഷ്‌കാരം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

Tags: