കൊവിഡ്: കുവൈത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന; 24 മണിക്കൂറിനിടെ ആറു മരണം

777 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

Update: 2020-10-12 16:25 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ഇന്ന് 6 പേര്‍ കൂടി മരിച്ചു.ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 664 ആയി. 777 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതുവരെ 1,11,898 പേര്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്.

അതേസമയം, 534 പേര്‍ ഇന്ന് കൊവിഡ് മുക്തരായി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 1,03,802 ആയി. ആകെ 7427 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 139 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6,450 പേരില്‍ കൊറോണ വൈറസ് പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 788705 ആയി.


Tags:    

Similar News