യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു

മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. 67 വയസ്സായിരുന്നു.

Update: 2020-05-01 07:46 GMT

അബുദബി: യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു.മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. 67 വയസ്സായിരുന്നു. 

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 29 ആയി. ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 322 പേര്‍ മരിച്ചിട്ടുണ്ട്. 58,052 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1351 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിതരില്‍ 83 ശതമാനവും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Tags: