കൊവിഡ് 19: സൗദിയില്‍ 1158 പേര്‍ക്കു രോഗംസ്ഥിരീകരിച്ചു

ഇതോടെ രോഗികളുടെ എണ്ണം 13,930 ആയി ഉയര്‍ന്നു. 11,884 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 93 പേരുടെ നില ഗുരുതരമാണ്.

Update: 2020-04-23 14:09 GMT

ദമ്മാം:1,158 പേര്‍ക്കു കൂടി സൗദിയില്‍ ഇന്നു രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗികളുടെ എണ്ണം 13,930 ആയി ഉയര്‍ന്നു. 11,884 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 93 പേരുടെ നില ഗുരുതരമാണ്. 7 പേര്‍ക്കു മരണം സംഭവിച്ചു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 121 ആയി. 113 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 1925 ആയി ഉയര്‍ന്നു.

സൗദിയില്‍ ദിനേന കൊവിഡ് 19 സ്ഥിരീകരിക്കുന്നവരില്‍ 15 ശതമാനം മാത്രമാണ് സ്വദേശികളുെട ആനുപാതം 85 ശതമാനവും വിദേശികളാണ്. ഇതിനു കാരണം വ്യാപക പരിശോധനയിലാണ്.

മദീന. 293, മക്ക 209, ജിദ്ദ 208, റിയാദ് 157, ഹുഫൂഫ് 78, ദമ്മാം 43, ജുബൈല്‍ 43, തായിഫ് 32, കോബാര്‍ 28, ഉനൈസ 13, അല്‍ബകരിയ്യ 11, തബൂക് 10, ഹായില്‍ 9. അല്‍ഹുദാ 5, റാബിഅ 5, യാമ്പു4, അബ്ഹാ 1, ഖതീഫ് 1 ദഹ്റാന് 1, അല്‍ബാഹ 1, അറാര്‍ 1, നജ്റാന്‍ 1, അല്‍അഖീഖ് 1, അല്‍ദര്‍ഇയ്യ 1, ഹഫര്‍ ബാതിന്‍ 1, അല്‍ഖുര്മ 1, ഉമ്മു ദൂം 1, അല്‍മുന്‍ദിഖ് 1 വാദി അല്‍ഫര്‍അ് 1 

Tags: