ദുബയ്: ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് പത്തും പന്ത്രണ്ടും ക്ലാസുകളിലെ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു. പുതുക്കിയ പരീക്ഷ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. സാഹചര്യം വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
അതേസമയം, ജമ്മു കശ്മീറില്‍ തുടരുന്ന വ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന വിവിധ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം എടുത്തതെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.