പക്ഷാഘാതം ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു

കെഎംസിസി പ്രവര്‍ത്തകനായ മലപ്പുറം ചേറൂര്‍ മിനി കാപ്പില്‍ സ്വദേശി എന്‍ പി ഹനീഫ (54) ആണ് റിയാദ് ശുമേസി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്.

Update: 2022-07-20 17:27 GMT

റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദില്‍ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. കെഎംസിസി പ്രവര്‍ത്തകനായ മലപ്പുറം ചേറൂര്‍ മിനി കാപ്പില്‍ സ്വദേശി എന്‍ പി ഹനീഫ (54) ആണ് റിയാദ് ശുമേസി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. റിയാദിലും ജിദ്ദയിലും ദമ്മാമിലും കെഎംസിസി, സമസ്ത ഇസ്‌ലാമിക് സെന്റര്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: സുബൈദ. മക്കള്‍: ശബീല്‍, സിബില. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് പുല്ലൂര്‍, നൗഷാദ് ചാക്കീരി, ഉമര്‍ അമാനത്ത് എന്നിവര്‍ രംഗത്തുണ്ട്.

Tags: