നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങും

അവധിക്ക് നാട്ടില്‍ പോയി കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ നാളെ മുതല്‍ യുഎഇയിലേക്ക് പറക്കും.

Update: 2020-07-11 13:23 GMT

ദുബയ്: അവധിക്ക് നാട്ടില്‍ പോയി കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ നാളെ മുതല്‍ യുഎഇയിലേക്ക് പറക്കും. ഇന്ത്യയും യുഎഇയും ഉണ്ടാക്കിയ ഉഭയകക്ഷി പ്രകാരം കുടുങ്ങിയ പോയ പ്രവാസികളെ തിരിച്ച് കൊണ്ട് പോകാന്‍ 15 ദിവസത്തെ കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം നാളെ രാവിലെ 10.40 ന് ഷാര്‍ജയിലെത്തും. കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 19 ന് നിര്‍ത്തി വെച്ച വിമാന സര്‍വ്വീസ് നാളെയാണ് വീണ്ടും യുഎഇയിലേക്ക് പറക്കുന്നത്. എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളാണ് ഇതിനായി സര്‍വ്വീസ് നടത്തുന്നത്. യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ യാത്രക്കാരും 96 മണിക്കൂര്‍ കാലാവധിയുള്ള കോവിഡ് മുക്തമാണന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനായി സര്‍ക്കാര്‍, സ്വകാര്യ ലാബോറട്ടറികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.  

Tags: