കൊറോണ: കുവൈത്തില്‍ കത്തോലിക്ക ദേവാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു

വിശ്വാസികള്‍ ടിവി ചാനലുകളിലെ വിശുദ്ധ കുര്‍ബ്ബാനകള്‍ വീക്ഷിക്കുവാനും വലിയ നോമ്പുകാലത്തെ കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ സ്വന്തം വീടുകളില്‍ വെച്ച് നടത്തുവാനും വികാരി ജനറല്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ നിര്‍ദ്ദേശിക്കുന്നു.

Update: 2020-02-29 05:02 GMT

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ കത്തോലിക്ക ദേവാലയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. വികാരി ജനറല്‍ പുറപ്പെടുവിച്ച അറിയിപ്പിലാണു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഈ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനകള്‍, പ്രാര്‍ത്ഥനാ യോഗങ്ങള്‍, മതപഠന ക്ലാസ് മുതലായവ ഉണ്ടായിരിക്കുന്നതല്ല.

വിശ്വാസികള്‍ ടിവി ചാനലുകളിലെ വിശുദ്ധ കുര്‍ബ്ബാനകള്‍ വീക്ഷിക്കുവാനും വലിയ നോമ്പുകാലത്തെ കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ സ്വന്തം വീടുകളില്‍ വെച്ച് നടത്തുവാനും വികാരി ജനറല്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ നിര്‍ദ്ദേശിക്കുന്നു. ദേവാലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് 15 നു ശേഷം അന്നത്തെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് തീരുമാനിക്കുമെന്നും അറിയിപ്പില്‍ സൂചിപ്പിക്കുന്നു. ജനങ്ങള്‍ കൂട്ടം ചേരുന്നത് മൂലം രോഗ ബാധ പടരുന്നത് തടയുവാനാണു തീരുമാനം.

Tags:    

Similar News