മദ്യക്കടത്തിന് കൂട്ടുനില്ക്കാന് പോലിസിന് കൈക്കൂലി; ഇന്ത്യക്കാരന് പിടിയില്‍
30,000 ദിര്‍ഹം കൈക്കൂലിയും മാസംതോറും അര ലക്ഷം ദിര്‍ഹം മാസപ്പടിയും നല്‍കാമെന്നായിരുന്നു ഇന്ത്യക്കാരന്റെ വാഗ്ദാനം
ദുബയ്: മദ്യകടത്തിന് കൂട്ടുനില്ക്കാന് കൈക്കൂലി നല്കിയ ഇന്ത്യക്കാരനെ ദുബയ് പോലിസ് പിടികൂടി. മുഹൈസിനയിലുള്ള വ്യാജ മദ്യക്കടത്ത് സംഘത്തിന്റെ കേന്ദ്രത്തില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ സ്വദേശിയായ പോലിസുകാരനാണ് 45 കാരനായ ഇന്ത്യക്കാരന് കൈക്കൂലി വാഗ്ദാനം നല്‍കിയത്. പരിശോധന നടത്താതെ വ്യാജ മദ്യക്കച്ചവടം അനുവദിക്കുകയാണങ്കില്‍ 30,000 ദിര്‍ഹം കൈക്കൂലിയും മാസംതോറും അര ലക്ഷം ദിര്‍ഹം മാസപ്പടിയും നല്‍കാമെന്നായിരുന്നു ഇന്ത്യക്കാരന്റെ വാഗ്ദാനം. പ്രോസിക്യൂഷനു കൈമാറിയ കേസ് ഈ മാസം 18ന് ദുബയ് കോടതിയില്‍ വിചാരണ ആരംഭിക്കും.