ശീതീകരിച്ച ഭക്ഷണത്തിൽ നിന്ന് കൊറോണ പടരില്ല:‌ ലോകാരോഗ്യ സംഘടന

ഭക്ഷണത്തിൽ നിന്നും വൈറസ് സാന്നിധ്യം കണ്ടെത്തി എന്ന വാർത്തകൾ ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്

Update: 2020-08-14 14:01 GMT

ന്യൂയോർക്ക്: തീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് പടരില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ രണ്ട് നഗരങ്ങളിൽ ഇറക്കുമതി ചെയ്ത ഭക്ഷണ സാധനങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചില റിപോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഡബ്ലുഎച്ച്ഒ വിശദികരണം.

ബ്രസീലിൽ നിന്ന് ഷെൻസെന്നിലേക്ക് എത്തിച്ച ശീതീകരിച്ച ചിക്കൻ വിങ്സിന്റെ ഉപരിതലത്തിലും ഇക്വഡോറിയൻ ചെമ്മീനിന്റെ പാക്കറ്റിന്റെ പുറത്തുനിന്നും ശേഖരിച്ച സാംപിളുകളിലുമാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ലോകമെമ്പാടും കൊവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഭക്ഷണത്തിൽ നിന്നും വൈറസ് സാന്നിധ്യം കണ്ടെത്തി എന്ന വാർത്തകൾ ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ജനങ്ങൾ ആഹാരത്തെയോ ശീതീകരിച്ച ഭക്ഷണ സാധനങ്ങളെയോ പേടിക്കേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര വിഭാഗം തലവൻ മൈക്ക് റയാൻ പറഞ്ഞു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റും സംയുക്ത പ്രസ്താവനയിലൂടെയും ഇക്കാര്യം അറിയിച്ചു.  

Similar News