സൗദിയില്‍ കര്‍ഫ്യു നിയമം ലംഘിച്ച് യാത്രചെയ്താല്‍ വാഹനത്തിലുള്ള എല്ലാവര്‍ക്കും ശിക്ഷ
അജീര്‍ വ്യവസ്ഥപ്രകാരം ഏതുതരത്തില്‍പെടുന്ന സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ നല്‍കാവുന്നതാണെന്ന് സൗദി മാനവവിഭവ സാമൂഹിക ഡവലപ്‌മെന്റ് വിഭാഗം മന്ത്രാലയം അറിയിച്ചു.
ദമ്മാം: കര്‍ഫ്യൂ നിയമം ലംഘിച്ച് യാത്രചെയ്യുന്ന വാഹനത്തിലുള്ള എല്ലാവര്‍ക്കുമെതിരേ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി പോലിസ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. വൈകീട്ട് ഏഴു മുതല്‍ രാവിലെ ആറുമണിവരെയാണ് രാജ്യത്ത് കര്‍ഫ്യൂ. എന്നാല്‍, ഇന്നു മുതല്‍ റിയാദ്, മക്ക, മദീന പട്ടണങ്ങളില്‍ ഉച്ചയ്ക്കുശേഷം മൂന്നുമണി മുതല്‍തന്നെ കര്‍ഫ്യൂ ആരംഭിക്കും.
അജീര്‍ വ്യവസ്ഥപ്രകാരം ഏതുതരത്തില്‍പെടുന്ന സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ നല്‍കാവുന്നതാണെന്ന് സൗദി മാനവവിഭവ സാമൂഹിക ഡവലപ്‌മെന്റ് വിഭാഗം മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ് ഈ നടപടി. അജീര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ നല്‍കുന്നതിനുള്ള പല നിബന്ധനകളും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.